Maanathe Marikurumbe
Song : Maanathe Marikurumbe Movie : Pulimurugan (2016)
Maanathe Marikurumbe Song Info
Detailed information regaring song Maanathe Marikurumbe.
Caption
Detail
Singer
Vani Jayaram
Music
Gopi Sundar
Lyrics
Rafeeq Ahammed
Song Video
Song Lyrics
മാനത്തെ മാരിക്കുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ
വാവുറങ്ങാരാരോ
വാവാവം പാടി ഉറക്കാൻ
ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ
നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ
മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
നെഞ്ചോരം പാടി ഉറക്കാൻ
ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
കുഞ്ഞിക്കാൽ പിച്ച പിച്ച
തട്ടിത്തട്ടി നീ നടന്നേ
ഇന്നെന്റെ കണ്ണുനനഞ്ഞേ
ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞിക്കൈ തപ്പോ തപ്പോ
താളം കൊട്ടി നീ ചിരിച്ചേ
കണ്ടന്റേ കാടും കാട്ടാറും
കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
പുഞ്ചിരിക്കു കണ്ണേ
അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരേ ഓ
മാനത്തെ മാരിക്കുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ
വാവുറങ്ങാരാരോ
വാവാവം പാടി ഉറക്കാൻ
ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ
നീയുറങ്ങാരാരോ
മാനത്ത് രാകിപ്പാറി
കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴലെന്റെ
കുഞ്ഞുകുഞ്ഞാറ്റകൾ
ഒറ്റയ്ക്കാണെ
മുത്തപ്പൻ മരിതേവേ
ചാവിന്മേൽ തീണ്ടിച്ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ
കാക്കണേ പോറ്റണെ മാരിയമ്മേ
പുഞ്ചിരിക്കു കണ്ണേ
അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരെ
Singer : Vani Jayaram Music : Gopi Sundar Lyrics : Rafeeq Ahammed
Write a comment